വെല്‍ക്കം ടു കോണ്‍ഗ്രസ്, 'കൈ' പിടിച്ച് സന്ദീപ് വാര്യര്‍; സ്വീകരിച്ച് സുധാകരന്‍

സന്ദീപ് വാര്യര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
വെല്‍ക്കം ടു കോണ്‍ഗ്രസ്, 'കൈ' പിടിച്ച് സന്ദീപ് വാര്യര്‍; സ്വീകരിച്ച് സുധാകരന്‍
Published on


ബിജെപിയുമായ ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. സന്ദീപ് വാര്യര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേർന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമുള്ളവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ സന്ദീപ് വാര്യരെ സ്വീകരിച്ചു. അദ്ദേഹം കോൺഗ്രസിൽ ചേരുകയാണെന്ന് കെ സുധാകരൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയയും ചെയ്തു.

പാര്‍ട്ടിയുമായി ഇടഞ്ഞതോടെ സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നയം മാറ്റിയെത്തിയാല്‍ സ്വീകരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍ പറഞ്ഞതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് വ്യക്തമായിരിക്കുന്നത്. 

പാലക്കാട് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തപ്പോൾ വേദി നൽകിയില്ലെന്ന് പറഞ്ഞ് വേദി വിട്ട ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ അതിന് പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്നായിരുന്നു സന്ദീപ് വാര്യർ പോസ്റ്റിൽ വ്യക്തമാക്കിയത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com