"ഞാൻ അപ്പോഴേ പറഞ്ഞു, കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല"; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ

കരുണാകരൻ്റെ കുടുംബത്തെ കരിവാരി പൂശിയ ആളെ മാത്രമേ കോൺഗ്രസിന് കിട്ടിയുള്ളുവെന്നും പത്മജ കുറ്റപ്പെടുത്തി
"ഞാൻ അപ്പോഴേ പറഞ്ഞു, കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല";  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ
Published on



രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി ബിജെപി അംഗം പത്മജ വേണുഗോപാൽ. കരുണാകരൻ്റെ കുടുംബത്തെ കരിവാരി പൂശിയ ആളെ മാത്രമേ കോൺഗ്രസിന് സ്ഥാനാര്‍ഥിയായി കിട്ടിയുള്ളുവെന്നും, കരുണാകരൻ്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായെന്നും പത്മജ പരിഹസിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് പദ്മജ വിമർശനമുന്നയിച്ചത്.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com