'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി നടപ്പിലാകുമോ? ബിജെപി മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപി സർക്കാരിൻ്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി നടപ്പിലാകുമോ? ബിജെപി മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്
Published on

രാജ്യത്ത് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതി നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. ബിജെപിയുടെ സ്വപ്ന പദ്ധതി നടപ്പിലാക്കാനായി, ഭരണഘടനാ ഭേദഗതിക്ക് സഖ്യകക്ഷികളുടെ അടക്കം പിന്തുണ ഉറപ്പാക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് 2029 മുതൽ ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചത്. ലോ കമ്മീഷനും പദ്ധതി നടപ്പിലാക്കാൻ ഉടൻ ശുപാർശ ചെയ്യുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ബിജെപി സർക്കാരിൻ്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ രാജ്യത്തെ ഒറ്റ തെരഞ്ഞെടുപ്പിനെ അനുകൂലിക്കണം. ഈ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിയെ മോശമായി ബാധിക്കുമെന്നും മോദി സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞിരുന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ചിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ ചെയ്‌തിരുന്നു. 2029 മുതൽ ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനും സമിതി നിര്‍ദേശിച്ചിരുന്നു.

മൂന്നാം മോദി സര്‍ക്കാരില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എന്നാൽ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കി മൂന്നാം മോദി സർക്കാരിൻ്റെ കാലത്ത് തന്നെ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് ബിജെപി ശ്രമം. അതേസമയം, രാജ്യത്തെ നിലവിലെ ഫെഡറൽ ഭരണസംവിധാനത്തെ ഇല്ലാതാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com