ഒരു സ്ഥാനാർഥി മാത്രം; ഡൽഹിയിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഫെബ്രുവരി 5നാണ്  70അംഗങ്ങളുള്ള ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 നാണ് ഫലം പ്രഖ്യാപിക്കുക
ഒരു സ്ഥാനാർഥി മാത്രം; ഡൽഹിയിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക
പുറത്തുവിട്ട് ബിജെപി
Published on

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. മൂന്നാംഘട്ട പട്ടികയിൽ ഒരു സ്ഥാനാർഥിയെ മാത്രമാണ് ഉൾപ്പെടുത്തിയത്. മുസ്തഫാബാദ് മണ്ഡലത്തിൽ നിന്നും മോഹൻ സിംഗ് ബിഷ്‌ട് മുസ്തഫാബാദിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. ഫെബ്രുവരി 5നാണ്  70അംഗങ്ങളുള്ള ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 നാണ് ഫലം പ്രഖ്യാപിക്കുക.

ശനിയാഴ്ചയോടെ 29 പേരടങ്ങിയ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്ത് വിട്ടിരുന്നു. ഇതോടെ 59 സീറ്റുകളിലേക്കുള്ള ഡൽഹി ബിജെപി പട്ടികയായി. രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടതനുസരിച്ച് ബിജെപി നേതാവ് കർണൈൽ സിങ് ഷാക്കുർ ബസ്തിയിൽ എഎപി മുൻ മന്ത്രി സത്യേന്ദ്ര ജയിനിനോട് മത്സരിക്കും. മോത്തി നഗറിൽ നിന്നാണ് ഹരീഷ് ഖുറാന മത്സരിക്കുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഉമംഗ് ബജാജ് (രജിന്ദര്‍ നഗര്‍), സതീഷ് ജെയിന്‍ (ചാന്ദ്‌നി ചൗക്ക്), രാജ് കരണ്‍ ഖത്രി (നരേല), ശ്യാം ശര്‍മ (ഹരിനഗര്‍), പങ്കജ് കുമാര്‍ സിങ് (വികാസ് പുരി) തുടങ്ങിയവരാണ് പട്ടികയിലെ മറ്റു സ്ഥാനാർഥികൾ.

ആദ്യ ഘട്ടത്തിലും 29 പേരുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ, എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെതിരെ മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയെയാണ് ബിജെപി കളത്തിലിറക്കുന്നത്. എഎപിയിൽ നിന്നും കൂറുമാറി ബിജെപിയിലെത്തിയ മുൻമന്ത്രിമാർക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. ബിജെപിയിലെത്തിയ മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് സിങ് ലവ്‌ലിക്ക് ഗാന്ധി നഗർ സീറ്റാണ് പാർട്ടി നൽകിയത്. മുൻ എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോട്ടിന് ബിജ്വാസൻ സീറ്റാണ് ബിജെപി നൽകിയത്.



ഡൽഹിയിലെ ചേരി നിവാസികൾക്കെല്ലാം വീട് നൽകുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഡൽഹിയുടെ വികസനത്തിനായി എഎപി പത്ത് കൊല്ലമായി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ വിമർശനവുന്നയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വാഗ്ദാന പെരുമഴയാണ് ഡൽഹിയിലെ പാർട്ടികൾ നടത്തുന്നത്. ഡൽഹിയിലെ ചേരി നിവാസികളുടെ ക്ഷേമത്തിനായി വിളിച്ച പ്രത്യേക യോഗത്തിൽ, പ്രദേശവാസികൾക്ക് അകമഴിഞ്ഞ ഉറപ്പുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയത്. ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി ജയിച്ചാൽ ചേരിയിൽ താമസിക്കുന്ന ഓരോ കുടുംബത്തിനും വീട് നൽകും. ബിജെപിയുടെ ഇത്തവണത്തെ ഉറപ്പാണ് അതെന്നും അമിത് ഷാ വ്യക്തമാക്കി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com