വയനാട്ടിലും ബിജെപി - കോൺഗ്രസ് ഡീൽ; ചങ്ങാത്തം ജനങ്ങൾ തിരിച്ചറിഞ്ഞു: പി. സന്തോഷ് കുമാർ എംപി

കേരളത്തിലെ കോൺഗ്രസിനകത്ത് ഒരു ഗണ്യമായ വിഭാഗം മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നവരാണ്. അവർക്ക് അനുസൃതമായ ഒരു തീരുമാനം ഇവിടെ വന്നു എന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു
വയനാട്ടിലും ബിജെപി - കോൺഗ്രസ് ഡീൽ; ചങ്ങാത്തം ജനങ്ങൾ തിരിച്ചറിഞ്ഞു: പി. സന്തോഷ് കുമാർ എംപി
Published on


വയനാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സിപിഐ. വയനാട്ടിൽ കോൺഗ്രസ് - ബിജെപി ഡീൽ ഉണ്ടെന്ന് പി. സന്തോഷ് കുമാർ എംപി പറഞ്ഞു. വയനാട്ടിൽ ബിജെപി ദുർബല സ്ഥാനാർഥിയെ നിർത്തി. ചങ്ങാത്തം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും സന്തോഷ് കുമാർ പറഞ്ഞു.

ALSO READ: പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല? വയനാടിന് മതേതര മനസ്: സത്യൻ മൊകേരി

ചേലക്കര - പാലക്കാട് ഉപതെരഞ്ഞെടുപ്പുകൾക്ക് ധാരണ ഉണ്ടാക്കിയ ശേഷം അതിന് സഹായമാകുന്ന തരത്തിൽ വയനാട്ടിൽ തീരുമാനമെടുത്തിരിക്കുകയാണ്. അവിടെ ബിജെപിയെ സഹായിക്കുക. പകരമായി വയനാട്ടിൽ കോൺഗ്രസിനെ സഹായിക്കുക. ഈ ഒരു പാക്കേജിൻ്റെ ഭാഗമായി കൊണ്ടുവന്ന സ്ഥാനാർഥിയാണ്. വയനാട്ടിലെ മത്സരംഗം പൂർണമായും ബിജെപി കൈവിട്ടു. ഇതിൻ്റെ ഉദ്ദേശം എന്തെന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ അണിനിരക്കുക എന്നതാണ്. അത് രാഷ്ട്രീയ കേരളം തിരിച്ചറിയും. കേരളത്തിലെ കോൺഗ്രസിനകത്ത് ഒരു ഗണ്യമായ വിഭാഗം മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നവരാണ്. അവർക്ക് അനുസൃതമായ ഒരു തീരുമാനം ഇവിടെ വന്നു എന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ സ്ഥാനാർഥി പ്രഖ്യാപനങ്ങൾ പൂർത്തിയായതോടെ വയനാട്ടിലും പ്രചരണ പരിപാടികൾ ശക്തമാക്കുകയാണ് പാർട്ടികൾ. കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയും, ബിജെപി സ്ഥാനാർഥിയായി നവ്യ ഹരിദാസുമാണ് ഉള്ളത്. സത്യൻ മൊകേരിയാണ് ഇടത് സ്ഥാനാർഥി. വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താനാണ് എൽഡിഎഫിൻ്റെ ശ്രമം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com