
കോൺഗ്രസിൽ കൂടോത്ര വിവാദം ഉയരുന്നു. കെ.സുധാകരൻ്റെ വീട്ടു പറമ്പിൽ നിന്ന് കണ്ടെത്തിയത് കൂടോത്രം ചെയ്തതിൻ്റെ അവശിഷ്ടങ്ങളാണെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. കെ.സുധാകരൻ്റെ സാന്നിധ്യത്തിലാണ് പറമ്പിൽ നിന്നും വസ്തുക്കൾ കണ്ടെടുത്തിരിക്കുന്നത്. കൂടോത്രം തന്നെയാണെന്ന സംശയം കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താനും ഉന്നയിച്ചു.
കണ്ണൂർ നാടാലിലെ കെ.സുധാകരൻ്റെ ഔദ്യോഗിക വസതിയിൽ നിന്നുമാണ് കൂടോത്രത്തിനുള്ളതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.വ്യത്യസ്ത തകിടുകളും തെയ്യരൂപങ്ങളും പറമ്പിൽ നിന്നും കണ്ടെടുത്തു. പൊലീസ് സുരക്ഷയുള്ള വീടിൻ്റെ കന്നിമൂലയിൽ നിന്നും കണ്ടെത്തിയ രൂപവും തകിടുകളും കൂടോത്രത്തിൻ്റേത് തന്നെയാകാമെന്നാണ് സൂചന. എന്നാൽ കൂടോത്ര വിവാദത്തിൽ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു കെ.സുധാകരൻ്റെ പ്രതികരണം.