
വിസ്കോൺസിനിലെ റിപ്പബ്ലിക്കൻ പാർട്ടി നാഷണൽ കൺവെൻഷൻ സൈറ്റിന് സമീപം രണ്ട് കത്തികളുമായി എത്തിയ ആളെ ഒഹായോയിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. 43 കാരനായ സാമുവൽ ഷാർപ്പ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കനത്ത സുരക്ഷയ്ക്കിടയിലാണ് റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ നടന്നത്. ഇതിനിടയിലാണ് സംഭവം. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് കണ്‍വെന്‍ഷന്‍.
നിരായുധനായ ഒരു വ്യക്തിക്ക് നേരെ കത്തി വീശിയതോടെ സ്ഥിതിഗതികൾ വഷളാവുകയും ഇത് ഉദ്യോഗസ്ഥരെ വെടിവയ്ക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു. വെടിവെയ്പ്പ് മിൽവാക്കി നിവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കി. വെടിവയ്പിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.