ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

ചെറുതുരുത്തി സ്വദേശി ഓടക്കൽ വീട്ടിൽ ഷാഹിനയാണ് മരിച്ചത്
ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു;   ഒരാളുടെ മൃതദേഹം കണ്ടെത്തി
Published on
Updated on


ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശി ഓടക്കൽ വീട്ടിൽ ഷാഹിനയാണ് മരിച്ചത്. ബാക്കിയുള്ള മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പൊലീസുമാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.

ദമ്പതികൾ ആയ കബീറും ഷാഹിനയും ഇവരുടെ മകളായ 10 വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള സനു എന്നിവരായിരുന്നു ഒഴുക്കിൽപ്പെട്ടത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ.

News Malayalam 24x7
newsmalayalam.com