'അൻപത് ലക്ഷം നൽകിയില്ലെങ്കിൽ കൊന്നുകളയും'; സൽമാൻ ഖാന് പിറകെ കിംഗ് ഖാനും വധഭീഷണി

ഇതാദ്യമായിട്ടല്ല ഷാരൂഖ് ഖാൻ വധഭീഷണി നേരിടുന്നത്. കഴിഞ്ഞവർഷം ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു.
'അൻപത് ലക്ഷം നൽകിയില്ലെങ്കിൽ കൊന്നുകളയും'; സൽമാൻ ഖാന് പിറകെ കിംഗ് ഖാനും വധഭീഷണി
Published on

നടൻ സൽമാൻ ഖാന് പിന്നാലെ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനും വധഭീഷണി. അൻപത് ലക്ഷം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞായിരുന്നു ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാതന്റെ സന്ദേശം എത്തിയത്.സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതാദ്യമായിട്ടല്ല ഷാരൂഖ് ഖാൻ വധഭീഷണി നേരിടുന്നത്. കഴിഞ്ഞവർഷം ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. നേരത്തെ ആയുധമേന്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അതേ സമയം നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി ഭിഖാറാം ജലറാം ബിഷ്‌ണോയിയാണ് കർണാടകയിൽ അറസ്റ്റിലായത്. കൃഷ്ണ മൃഗത്തെ കൊന്നതിന് ക്ഷേത്രത്തിലെത്തി മാപ്പ് പറയുകയോ 5 കോടി രൂപ നൽകുകയോ ചെയ്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി ലോറൻസ് ബിഷ്ണോയുടെ സഹോദരനാണെന്ന് പറഞ്ഞായിരുന്നു ഇയാൾ സന്ദേശം അയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com