ബോളിവുഡ് തുണച്ചില്ല; 'ബേബി ജോണി'നൊപ്പം കാലിടറി തെന്നിന്ത്യൻ താരസുന്ദരി

ഇന്ത്യയില്‍ 34.4 കോടി രൂപയാണ് ആകെ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകൻ.
ബോളിവുഡ് തുണച്ചില്ല; 'ബേബി ജോണി'നൊപ്പം കാലിടറി തെന്നിന്ത്യൻ താരസുന്ദരി
Published on
Updated on

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് കീർത്തി സുരേഷ്. മലയാളിയെങ്കിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലാണ് കീർത്തി ഏറെയും തിളങ്ങിയത്. ഇപ്പോഴിതാ കീർത്തി നായികയായെത്തിയ ബേബി ജോൺ എന്ന ബോളിവുഡ് ചിത്രമാണ് വാർത്തകളിൽ നിറയുന്നത്. കളക്ഷൻ റെക്കോർഡ് കൊണ്ടല്ല, ബോക്സോഫീസിലെ മോശം പ്രകടനമാണ് ചിത്രത്തെ വാർത്തകളിൽ എത്തിച്ചത്. ബേബി ജോണ്‍ ഇന്ത്യയില്‍ 34.4 കോടി രൂപയാണ് ആകെ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകൻ.

ആദ്യദിനം 11 കോടി കലക്ട് ചെയ്തെങ്കിലും സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു. പ്രതികരണങ്ങൾ മോശമമോശമായതോടെ രണ്ടാം ദിനം മുതൽ കളക്ഷൻ പകുതിയായി കുറഞ്ഞു.2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്‍തിരിക്കുന്നത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 

വലിയ ക്യാൻവാസിൽ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം സിനിമ ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്ന കാഴ്ചയാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായാണ് റിപ്പോർട്ട്. 

രഘുതാത്ത എന്ന ചിത്രമാണ് തമിഴ് കീർത്തി നായികയായി അവസാനമെത്തിയത്.തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു കീർത്തിക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com