
ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും പ്രതീക്ഷകള്‍ പാട്ടും നൃത്തവുമായി ആഘോഷിച്ച് തൃശൂര്‍ നഗരത്തില്‍ ബോണ്‍ നതാലേ നടന്നു. നഗരത്തില്‍ പതിനയ്യായിരം സാന്താക്ലോസുമാരും 21 പ്ലോട്ടുകളുമാണ് അണിനിരന്നതോടേ തൃശൂര്‍ ചുവന്ന കടലായി.
തൃശൂര്‍ അതിരൂപതയിലെ 107 ഇടവകകളില്‍ നിന്നായി 15,000 ക്രിസ്തുമസ് പാപ്പാമാരാണു സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്. സാന്താക്ലോസ് വേഷത്തിന് പുറമേ, മാലാഖമാരായി വേഷമിട്ട് കൊച്ചുകുട്ടികള്‍, ചട്ടയും മുണ്ടുമിട്ട അമ്മമാര്‍... കണ്ണും മനവും ഒരു പോലെ സംതൃപതമാക്കുന്ന കാഴ്ചുകളായിരുന്നു എങ്ങും.
മലയാളിയുടെ അഭിമാന നിമിഷമെന്നാണ് മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ ബോണ്‍ നതാലയെ വിശേഷിപ്പിച്ചത്. ബോണ്‍ നതാലെയോടനുബന്ധിച്ച് 120 ഭവനങ്ങള്‍ പണിതു നല്‍കുന്നുമുണ്ട്.