'മഹാരാജ് ബാന്‍ ചെയ്യണം'; ആമിര്‍ ഖാന്റെ മകന്‍ ജുനൈദിന്റെ ചിത്രത്തിനെതിരെ ബോയ്‌കോട്ട് കാമ്പയിൻ

എക്സില്‍ ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ലിക്‌സ് എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്.
'മഹാരാജ് ബാന്‍ ചെയ്യണം'; ആമിര്‍ ഖാന്റെ മകന്‍ ജുനൈദിന്റെ ചിത്രത്തിനെതിരെ ബോയ്‌കോട്ട് കാമ്പയിൻ
Published on

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ ചിത്രം മഹാരാജിനെതിരെ ബോയ്‌ക്കോട്ട് കാമ്പയിൻ. സമൂഹമാധ്യമമായ എക്സിലാണ് ക്യാംപെയിന്‍ നടക്കുന്നത്. നെറ്റ്ഫ്ക്‌ളിക്സില്‍ ജൂണ്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദു മതത്തെയും സന്ന്യാസിമാരെയും മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രചരണം. എക്സില്‍ 'ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ്' എന്ന ഹാഷ്ടടാഗ് ട്രെന്റിംഗാണ്. രാജ്‌കോട്ടില്‍ നടന്ന സനാതനധര്‍മ്മ സമ്മേളനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യ ദ്വാരകാപീഠാദീശ്വര ശ്രീ സദാനന്ദ സരസ്വതി, ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

ചിത്രത്തില്‍ ജുനൈദ് ഖാനൊപ്പം ജയ്ദീപ് അഹ്ലാവതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.‍ സിദ്ധാർത്ഥ് പി മല്‍ഹോത്രയാണ് ചിത്രത്തിന്റെ സംവിധായകന്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് മഹാരാജ് നിര്‍മിക്കുന്നത്.

1862-ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1862ലെ മഹാരാജ് ലൈബല്‍ കേസിനെ കുറിച്ചാണ് സിനിമ. കര്‍സനദാസ് മുല്‍ജി എന്ന സന്ന്യാസി അയാളുടെ സ്ത്രീ വിശ്വാസികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് മഹാരാജ് ലൈബല്‍ കേസ്. ശക്തനായൊരു വ്യക്തിക്കെതിരെ നില്‍ക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com