ലാറയും സച്ചിനും നേർക്കുനേർ; മാസ്റ്റേഴ്സ് ലീഗിൽ ഇന്ന് 'തീപ്പൊരി ഫൈനൽ'

രാത്രി 7.30 മുതൽ മത്സരം റായ്പുർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ലാറയും സച്ചിനും നേർക്കുനേർ; മാസ്റ്റേഴ്സ് ലീഗിൽ ഇന്ന് 'തീപ്പൊരി ഫൈനൽ'
Published on


ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം ഇന്ന്. രാത്രി 7.30 മുതൽ മത്സരം റായ്പുർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജിയോ ഹോട്ട് സ്റ്റാറിൽ മത്സരം തത്സമയം കാണാം.



സെമിയിൽ ശ്രീലങ്കയെ തകർത്താണ് ഇതിഹാസ താരമായ ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് വരുന്നത്. സെമിയിൽ ഓസീസിനെ നിഷ്പ്രഭമാക്കിയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ ഇന്ത്യ മാസ്റ്റേഴ്സ് വരുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാല് മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്.



നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ അനായാസം തോൽപ്പിച്ചിരുന്നു. ലാറയും സച്ചിനും നേർക്കുനേർ ഏറ്റുമുട്ടുന്ന ഫൈനലിൽ ഇന്ത്യ ഒരു കിരീടം കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ.

സച്ചിന് പുറമേ അമ്പാട്ടി റായ്‌ഡു, യുവരാജ് സിങ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ തുടങ്ങിയ പ്രമുഖർ ഇന്ത്യൻ ടീമിൽ അണിനിരക്കുന്നുണ്ട്. ലാറയ്ക്ക് പുറമേ ഡ്വെയ്ൻ സ്മിത്ത്, ലെൻഡിൽ സിമ്മൺസ്, ദിനേഷ് രാംദിൻ തുടങ്ങിയവരാണ് വിൻഡീസ് നിരയിലെ പ്രധാന താരങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com