
പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. പത്തനംതിട്ട ഡിഎംഒയോട് ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തര റിപ്പോർട്ട് തേടി.
ALSO READ: ആദ്യ ഘട്ടത്തില്‍ പുറത്തുവിടാതിരുന്നത് സ്വകാര്യതയെ ബാധിക്കുന്നതിനാലെന്ന് മന്ത്രി; നിയമസഭയില്‍ ചര്‍ച്ചയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഡിഎംഒ എടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.പരാതി നൽകി 10 ദിവസം ആയിട്ടും സൂപ്രണ്ട് റിപ്പോർട്ട് നൽകിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നും,പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രിക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടത് എന്നുമാണ് ഡോക്ടറുടെ വിശദീകരണം.