കൈക്കൂലി കേസ്: വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ 60,000 രൂപ ആവശ്യപ്പെട്ടതായി വിജിലൻസ് കണ്ടെത്തി
കൈക്കൂലി കേസ്: വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
Published on

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിലായത്. ആലത്തൂർ സ്വദേശി ടി.കെ. സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. പ്രവാസിയുടെ ഭൂമി പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

പ്രവാസിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ 60,000 രൂപ ആവശ്യപ്പെട്ടതായി വിജിലൻസ് കണ്ടെത്തി. ബാങ്ക് എടിഎമ്മിൽ നിന്ന് 25,000 രൂപ കൈമാറുന്നതിനിടെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com