ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം, സൈബര്‍ സുരക്ഷ ഉറപ്പാക്കും; നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

ഡിജിറ്റല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മുന്നിലാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം, സൈബര്‍ സുരക്ഷ ഉറപ്പാക്കും; നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി
Published on


പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഡിജിറ്റല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മുന്നിലാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കുകയാണ്. എഐ ടെക്‌നോളജിയില്‍ ഇന്ത്യ മുന്നേറ്റം നടത്തുന്നുണ്ട്.

ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. കായിക താരങ്ങളെ അഭിനന്ദിച്ച രാഷ്ട്രപതി ഖേലോ ഇന്ത്യ യുവാക്കള്‍ക്ക് കരുത്താകുന്നുവെന്നും പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നയം എന്നിവയുമായി മുന്നോട്ട് തന്നെ പോകുമെന്നും മുര്‍മു അറിയിച്ചു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ആറ് കോടി പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം നടക്കുകയാണ്. പ്രതിരോധ മേഖലയില്‍ സ്ത്രീകളുടെ പാതിനിധ്യം വര്‍ധിച്ചു.

തൊഴിലവസരത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കും. നികുതി ഭാരം കുറയ്ക്കും. വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും ദ്രൗപതി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. 2047 ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം നേടിത്തരുന്ന ബജറ്റാകും നാളെ അവതരിപ്പിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും രാജ്യത്തെ സേവിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കിയെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മോദി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com