UNION BUDGET 2025: "സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ"; മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ സ്ത്രീകൾക്ക് എന്തൊക്കെ?

പ്രഖ്യാപനം അഞ്ച് ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിൽ അറിയിച്ചു
UNION BUDGET 2025: "സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ"; മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ സ്ത്രീകൾക്ക് എന്തൊക്കെ?
Published on

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച നി‍ർമല സീതാരാമൻ ദരിദ്ര‍രെയും യുവാക്കളെയും ക‍ർഷകരെയും സ്ത്രീകളെയും പ്രഥമ പരി​ഗണന നൽകിക്കൊണ്ടാണ് ഇത്തവണത്തെ ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി പറഞ്ഞു. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ് ആണെന്നും, വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേ‍ർത്തു.

ഇത്തവണ ആദിവാസി സ്ത്രീകള്‍ക്ക് സഹായം നല്‍കുമെന്ന് ബജറ്റിൽ പരാമ‍ർശമുണ്ട്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങളിലെ സ്ത്രീ സംരംഭകർക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി വ്യവസായം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് കോടി വരെ ലോണ്‍ ലഭിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനം അഞ്ച് ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിൽ അറിയിച്ചു. പദ്ധതിയിലൂടെ സ്ത്രീകൾക്ക് സംരംഭകത്വത്തെക്കുറിച്ചും നൈപുണ്യ വികസനത്തിനും കൂടുതൽ ക്ലാസുകളും നൽകും.

അങ്കണവാടികൾക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് കോടി വരുന്ന കുട്ടികളിലെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായി സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0 പദ്ധതി രൂപീകരിക്കും. ഒരു കോടി വരുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, 20 ലക്ഷം വരുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര സഹായം നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com