ആലുവയിൽ കെട്ടിടം തകർന്നുവീണു; കോൺക്രീറ്റ് തട്ടിനടിയിൽ കുടിങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

10 പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്
ആലുവയിൽ കെട്ടിടം തകർന്നുവീണു; കോൺക്രീറ്റ് തട്ടിനടിയിൽ കുടിങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
Published on

ആലുവയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു. ഐസ്ക്രീം നിർമ്മാണ കമ്പനിയുടെ നിർമാണത്തിനിടെയാണ് കോൺക്രീറ്റ് തട്ട് തകർന്നുവീണത്. 10 പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 4 ഇതര സംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ എവിടെയുള്ളവരാണ് എന്നതിൽ വ്യക്തതയില്ല.

പരിക്കേറ്റ സരുൺ, പങ്കജ്, ആഷിക്, രാമേശ്വർ, ജ്ഞാനേശ്വർ എന്നിവർ ചികിത്സയിൽ തുടരുകയാണ്. അപകടസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. ഇത്ര വലിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ ഒരു എഞ്ചിനീയർ പോലും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. കമ്പനി ഉടമകൾ തൊഴിലാളികൾക്ക് വേണ്ടി യാതൊരു സുരക്ഷയും ഒരുക്കിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നാളെ നടത്തും.  കെട്ടിടത്തിനു ബിൽഡിംഗ്‌ പെർമിറ്റ് ഉണ്ടോയെന്ന കാര്യത്തിൽ  സംശയമുണ്ടെന്നും  എംഎൽഎ  അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com