കൊച്ചി മാടവനയിൽ ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

വർക്കല- ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്
കൊച്ചി മാടവനയിൽ ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Published on

കൊച്ചി മാടവനയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇടുക്കി വാഗമൺ സ്വദേശിയായ ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ബസ് മറിയുകയായിരുന്നു.

വർക്കല- ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ട്രാഫിക് സിഗ്നലിൽ ഇടിച്ചായിരുന്നു അപകടം. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാഫിക് സിഗ്നലിൽ ബ്രേക്കിട്ട വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. ഇടപ്പള്ളി- അരൂർ ദേശീയപാതയിലായിരുന്നു അപകടം.
അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളറിയാൻ എം വി ഡി ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com