

അബുദാബി: ഐപിഎൽ 2026 മിനി താരലേലത്തിൽ റെക്കോർഡ് തുക സ്വന്തമാക്കി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഐപിഎൽ ചരിത്രത്തിൽ ഒരു വിദേശതാരം സ്വന്തമാക്കുന്ന ഏറ്റവുമുയർന്ന തുകയാണിത്. ഐപിഎല്ലിൽ ഇന്നേവരെയുള്ളതിൽ മൂന്നാമത്തെ ഉയർന്ന പ്രതിഫല തുകയാണ് ഇന്ന് ലഭിച്ചത്.
കാമറൂൺ ഗ്രീൻ (KKR) - 25.20 കോടി, പ്രശാന്ത് വീർ (CSK) - 14.20 കോടി, കാർത്തിക് ശർമ (CSK) - 14.20 കോടി, വെങ്കിടേഷ് അയ്യർ (RCB) - 7 കോടി, രവി ബിഷ്ണോയി (RR) - 7.20 കോടി എന്നിവരാണ് നേട്ടം കൊയ്തവരിൽ മുന്നിൽ. താരലേലം പുരോഗമിക്കുകയാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് 25.20 കോടി രൂപയ്ക്ക് ഓസീസ് താരത്തെ റാഞ്ചിയത്. നേരത്തെ മിച്ചെൽ സ്റ്റാർക്ക് (24.75 കോടി), പാറ്റ് കമ്മിൻസ് (23.75 കോടി) എന്നിവരാണ് ഇതിന് മുമ്പ് ഉയർന്ന പ്രതിഫലം കൈപ്പറ്റിയ താരങ്ങൾ.
റിഷഭ് പന്ത്: ₹ 27.00 കോടി (LSG, IPL 2025)
ശ്രേയസ് അയ്യർ: ₹ 26.75 കോടി (PBKS, IPL 2025)
കാമറൂൺ ഗ്രീൻ: ₹ 25.20 കോടി (KKR, IPL 2026)
മിച്ചൽ സ്റ്റാർക്ക്: ₹ 24.75 കോടി (KKR, IPL 2024)
വെങ്കിടേഷ് അയ്യർ: ₹ 23.75 കോടി (KKR, IPL 2025)
പാറ്റ് കമ്മിൻസ്: ₹ 20.50 കോടി (SRH, IPL 2024)
സാം കറൻ: ₹ 18.50 കോടി (PBKS, IPL 2023)
അർഷ്ദീപ് സിംഗ്/ യുസ്‌വേന്ദ്ര ചഹൽ: ₹ 18.00 കോടി (PBKS, IPL 2025)
മതീഷ പതിരന: ₹ 18.00 കോടി (KKR, IPL 2026)
കാമറൂൺ ഗ്രീൻ: ₹ 17.50 കോടി (MI, IPL 2023)
അതേസമയം, ശ്രീലങ്കൻ പേസർ മതീഷ പതിരനയേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 18 കോടി രൂപയാണ് ലങ്കൻ യുവതാരം സ്വന്തമാക്കിയത്. മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റാണ് പതിരന. ഇക്കൊല്ലമാണ് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ റിലീസ് ചെയ്തത്.
കാമറൂൺ ഗ്രീൻ (KKR) - 25.20 കോടി
പ്രശാന്ത് വീർ (CSK) - 14.20 കോടി
കാർത്തിക് ശർമ (CSK) - 14.20 കോടി
വെങ്കിടേഷ് അയ്യർ (RCB) - 7 കോടി
രവി ബിഷ്ണോയി (RR) - 7.20 കോടി
വനിന്ദു ഹസരങ്ക ( LSG) - 2 കോടി
ഡേവിഡ് മില്ലർ (DC) - 2 കോടി
അക്കേൽ ഹൊസെയ്ൻ (CSK) - 2 കോടി
ആൻറിച് നോർട്ടെ (LSG) - 2 കോടി
ജേക്കബ് ഡഫി (RCB) - 2 കോടി
ഫിൻ അലൻ (KKR) - 2 കോടി
ബെൻ ഡക്കറ്റ് (DC) - 2 കോടി
ഡേവിഡ് മില്ലർ (DC) - 2 കോടി
ക്വിൻ്റൺ ഡീ കോക്ക് (MI) - 1 കോടി
ചെന്നൈ സൂപ്പർ കിങ്സ് 14.20 കോടി രൂപ വീതം നൽകി രണ്ട് അൺക്യാപ്ഡ് താരങ്ങളെ ടീമിലെത്തിച്ചതാണ് ഇത്തവണത്തെ ഐപിഎല്ലിൽ പുതുമയുള്ളൊരു നീക്കം. ഐപിഎൽ ചരിത്രത്തിൽ അൺക്യാപ്ഡ് താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവുമുയർന്ന പ്രതിഫലമാണിത്.
ആഖിബ് നബി - ഡൽഹി ക്യാപിറ്റൽസ് (8.40 കോടി)
പ്രശാന്ത് വീർ - സിഎസ്‌കെ (14.20 കോടി)
കാർത്തിക് ശർമ - സിഎസ്‌കെ (14.20 കോടി)
മുകുൾ ചൗധരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (2.60 കോടി)
തേജസ്വി സിംഗ് - കെകെആർ (3 കോടി)
അശോക് ശർമ - ഗുജറാത്ത് ടൈറ്റൻസ് (90 ലക്ഷം)
കാർത്തിക് ത്യാഗി - കെകെആർ (30 ലക്ഷം)
നമൻ തിവാരി - ലഖ്നൗ സൂപ്പർ ജയൻ്റ്സ് (ഒരു കോടി)
സുശാന്ത് മിശ്ര - രാജസ്ഥാൻ റോയൽസ് (90 ലക്ഷം)
യാഷ് രാജ് പുഞ്ച - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
പ്രശാന്ത് സോളങ്കി - കെകെആർ (30 ലക്ഷം)
വിഘ്നേഷ് പുത്തൂർ - രാജസ്ഥാൻ റോയൽസ് (30 ലക്ഷം)
ശിവങ് കുമാർ - സൺറൈസേഴ്സ് ഹൈദരാബാദ് (30 ലക്ഷം)