സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചരണം; സൈബർ പൊലീസ് കേസെടുത്തു

സമൂഹമാധ്യമ വെബ്സൈറ്റായ എക്സിൽ, കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്
സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചരണം; സൈബർ പൊലീസ് കേസെടുത്തു
Published on
Updated on

വയനാട് ജില്ലയില്‍ ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് സൈബർ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനമുണ്ടായതിനു പിന്നാലെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങളുണ്ടായത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ്.


സമൂഹമാധ്യമ വെബ്സൈറ്റായ എക്സിൽ, കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായങ്ങള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തള്ളിക്കളയണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു പോസ്റ്റ്.

സമൂഹമാധ്യമങ്ങളില്‍ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com