ഓക്സ്‌ഫോർഡ് തീസിസിൽ കോപ്പിയടി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ ആരോപണം

മുൻകാല കോപ്പിയടി വിവാദങ്ങൾ ഉയർന്ന വ്യക്തികൾക്ക് അവരുടെ സ്ഥാനമൊഴിയാനോ ബിരുദങ്ങൾ റദ്ദാക്കാനോ നിർബന്ധിതരാക്കിയിട്ടുണ്ട്
ഓക്സ്‌ഫോർഡ് തീസിസിൽ കോപ്പിയടി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ ആരോപണം
Published on

പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ കനേഡിയൻ പ്രധാനമന്ത്രിയായ മാർക്ക് കാർണിക്കെതിരെ കോപ്പിയടി ആരോപണം. 1955 ൽ ഓക്സ്ഫോർഡ് യൂണി‌വേഴ്സിറ്റിയിൽ നടത്തിയ ഡോക്ടറൽ തീസിസിൻ്റെ ഭാഗങ്ങൾ ശരിയായ സ്രോതസുകൾ ഇല്ലാതെ  പകർത്തിയെഴുതി എന്നാണ് കനേഡിയൻ പ്രധാനമന്ത്രിക്ക് നേരെ ഉയർന്ന ആരോപണം.

മൂന്ന് അക്കാദമിക് വിദഗ്ധർ നടത്തിയ കാർണിയുടെ 'ദി ഡൈനാമിക് അഡ്വാന്റേജ് ഓഫ് കോമ്പറ്റീഷൻ' എന്ന പ്രബന്ധം പരിശോധിച്ചപ്പോൾ കുറഞ്ഞത് 10 സാധ്യതയുള്ള കോപ്പിയടി സംഭവങ്ങളെങ്കിലും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സാമ്പത്തിക വിദഗ്ധരായ മൈക്കൽ ഇ പോർട്ടർ, ജെറമി സി സ്റ്റെയിൻ, എച്ച്എസ് ഷിൻ എന്നിവരുൾപ്പെട്ട സംഘം ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള ഭാഗങ്ങൾ പരിശോധിക്കുകയും, ആരോപണം തെളിയിക്കുന്ന വിധത്തിലുള്ള ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തുവെന്ന് നാഷണൽ പോസ്റ്റ് അവകാശപ്പെട്ടു.



പോർട്ടറുടെ 1990-ലെ 'ദി കോമ്പറ്റീറ്റീവ് അഡ്വാന്റേജ് ഓഫ് നേഷൻസ്' എന്ന പുസ്തകത്തിലെ ഏതാണ്ട് സമാനമായ ഒരു ഭാഗം ഇതിൽ ഉൾപ്പെടുന്നു. ഇതിന് സമാനമായ ഭാഗമാണ് കാർണിയുടെ പഠനറിപ്പോർട്ടിലും പറയുന്നത്. വ്യക്തമായ അവലംബമില്ലാതെ ചെറിയ പദ മാറ്റങ്ങൾ പോലും കോപ്പിയടിയായി കണക്കാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. "അദ്ദേഹം ഉദ്ധരണികളില്ലാതെ നേരിട്ട് പദങ്ങൾ ആവർത്തിക്കുകയാണ്. അത് കോപ്പിയടിയാണ്",ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പ്രൊഫസർ ജെഫ്രി സിഗാലെ പറഞ്ഞു.

കാർണിക്കെതിരെ ഉയർന്നുവന്ന കോപ്പിയടി ആരോപണങ്ങൾ ഓക്സ്‌ഫോർഡ് സർവകലാശാല മുൻ സൂപ്പർവൈസർ പ്രൊഫസർ മാർഗരറ്റ് മേയർ തള്ളിക്കളഞ്ഞു. "പ്രബന്ധത്തിൽ കോപ്പിയടിക്ക് ഒരു തെളിവും താൻ കാണുന്നില്ല", എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മാർക്കിൻ്റെ തീസിസ് സമഗ്രമായി ഗവേഷണം ചെയ്ത ഒരു ഫാക്കൽറ്റി കമ്മിറ്റി അംഗീകരിച്ചതാണ്. അക്കാദമിക് സ്രോതസുകളെ പരമാർശിക്കുമ്പോൾ സമാനമായ പദപ്രയോഗങ്ങൾ സാധാരണമാണെന്നും മേയർ വാദിച്ചു. മുൻകാലങ്ങളിൽ കോപ്പിയടി വിവാദങ്ങൾ ഉയർന്ന വ്യക്തികൾ അവരുടെ സ്ഥാനമൊഴിയാനോ ബിരുദങ്ങൾ റദ്ദാക്കാനോ നിർബന്ധിതരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകുന്നത് അദ്ദേഹത്തിൻ്റെ പ്രചരണത്തെ മോശമായി ബാധിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com