സംസ്ഥാനത്ത് വൻ ലഹരിവേട്ട; വിവിധ ജില്ലകളിൽ പിടികൂടിയത് രാസലഹരികളും കഞ്ചാവും

ബാങ്കോങിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി എയർപോർട്ടിൽ പിടിയിലായത്. രണ്ട് സ്ത്രീകൾ. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാൻവി. മയക്കുമരുന്ന് വിപണിയിൽ ഇതിന് 5 കോടി രൂപ വിലവരും. കൊല്ലം അഞ്ചലിൽ 760 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കൊല്ലം റൂറൽ ഡാൻസഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ സ്വദേശി ബിനോ രാജീവ് ആണ് പിടിയിലായത്.
സംസ്ഥാനത്ത് വൻ ലഹരിവേട്ട; വിവിധ ജില്ലകളിൽ പിടികൂടിയത് രാസലഹരികളും കഞ്ചാവും
Published on

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് രാസലഹരികളും കഞ്ചാവും പിടികൂടിയ വാർത്തകൾ തുരുതുരാ പുറത്തുവന്ന ദിവസമാണിത്. കൊച്ചി എയർപോർട്ടിൽ നിന്ന് ഇന്ന് പിടികൂടിയത് അഞ്ച് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്. കൊല്ലം അഞ്ചലിലും കോഴിക്കോട് പുതുപ്പാടിയിലും എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിലായി. കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ പച്ചക്കറികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേർ പിടിയിലായതും ഇന്ന്. കളമശ്ശേരി ഗവൺമെൻറ് പോളി ടെക്നിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന രണ്ട് ബംഗാൾ സ്വദേശികളെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.

ബാങ്കോങിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി എയർപോർട്ടിൽ പിടിയിലായത്. രണ്ട് സ്ത്രീകൾ. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാൻവി. മയക്കുമരുന്ന് വിപണിയിൽ ഇതിന് 5 കോടി രൂപ വിലവരും. കൊല്ലം അഞ്ചലിൽ 760 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കൊല്ലം റൂറൽ ഡാൻസഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ സ്വദേശി ബിനോ രാജീവ് ആണ് പിടിയിലായത്.

കോഴിക്കോട് പുതുപ്പാടിയിൽ എംഡിഎംഎയും കഞ്ചാവുമായി പിടികൂടിയത് റമീസ്, ആഷിഫ് എന്നീ യുവാക്കളെ. പിടിച്ചെടുത്തത് 636 മില്ലിഗ്രാം എംഡിഎംഎ, 84 ഗ്രാം കഞ്ചാവ്.പറവൂർ മഞ്ഞാലിയിലെ കോളേജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരനായ കഞ്ചാവ് കച്ചവടക്കാരൻ എക്സൈസിൻ്റെ പിടിയിലായി. ഒറീസ സ്വദേശി നീലു ദ്വൈരിയിൽ നിന്ന് പിടിച്ചെടുത്തത് ഒന്നേകാൽ കിലോ കഞ്ചാവ്.

ഓച്ചിറയിൽ വീട്ടുവളപ്പിൽ പച്ചക്കറികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേരും ഇന്ന് അറസ്റ്റിലായി. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവർ നട്ടുവളർത്തിയിരുന്നത് 38 കഞ്ചാവ് ചെടികൾ. പത്തര കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി. ഓച്ചിറയിൽ വീട്ടുവളപ്പിൽ പച്ചക്കറികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേരും ഇന്ന് അറസ്റ്റിലായി. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവർ നട്ടുവളർത്തിയിരുന്നത് 38 കഞ്ചാവ് ചെടികൾ. പത്തര കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി.


കണ്ണൂരിൽ ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിലായ വാർത്തയും ഇന്ന് വന്നു. മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനായ മാട്ടൂൽ സ്വദേശി ഫാസിലിനെയാണ് കഞ്ചാവുമായി പഴയങ്ങാടി പൊലീസ് പിടികൂടിയത്.

ഇതിനിടെ കളമശ്ശേരി ഗവൺമെൻ്റ് പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന രണ്ട് ബംഗാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഒരു കിലോഗ്രാം കഞ്ചാവ് 16000 രൂപയ്ക്കാണ് ഇവർ വിദ്യാർത്ഥികൾക്ക് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടമായും കുട്ടികൾക്ക് കഞ്ചാവ് നൽകിയിരുന്നുവെന്ന് അറസ്റ്റിലായവർ വെളിപ്പെടുത്തി.ഇന്ന് ഒറ്റ ദിവസത്തെ വാർത്തകളാണിതെല്ലാം. വളരുന്ന ലഹരിവലയുടെ വ്യാപ്തിയെത്ര വലുതെന്ന് വെളിവാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com