
കുമരകം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണ് രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സായ്‌ലി രാജേന്ദ്ര സർജയും എന്ന യുവതിയും മലയാളി യുവാവുമാണ് മരിച്ചത്.
മരിച്ച ജെയിംസ് ജോര്‍ജ് കൊല്ലം ഓടനാവട്ടം സ്വദേശിയാണ്. ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു. ജെയിംസ് ജോര്‍ജ് ആണ് കാര്‍ വാടകയ്ക്ക് എടുത്തത്.
ഇരുവരും കുമരകത്തേക്ക് പോവുകയായിരുന്നു എന്നും ഹൗസ് ബോട്ട് ബുക്ക് ചെയ്തിരുന്നതായും സൂചനയുണ്ട്. മുംബൈയിലെ വിലാസവും കൊട്ടാരക്കരയിലെ വിലാസവും കാര്‍ വാടകയ്‌ക്കെടുത്ത റെന്റ് എ കാര്‍ സെന്ററില്‍ നല്‍കിയിരുന്നു.
കോട്ടയം ഭാഗത്ത് നിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി ആറ്റിൽ വീഴുകയായിരുന്നു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കാണുകയായിരുന്നു. കാർ കണ്ടെത്തി കരയ്ക്ക് കയറ്റിയപ്പോഴാണ് മരിച്ച നിലയിൽ രണ്ട് പേരെയും കണ്ടെത്തിയത്.