കണ്ണൂർ താണയില്‍ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.