
കൊല്ലം കൂട്ടിക്കടയിൽ റെയിൽവേ ഗേറ്റ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് കാർ പാളത്തില്‍ കുടുങ്ങി. വാഹനം പാളത്തിൽ കണ്ടയുടൻ ലോക്കോ പൈലറ്റ് തീവണ്ടി നിർത്തിയതിനാല്‍ അപകടം ഒഴിവായി.
റെയില്‍വേ ഗേറ്റ് അടയ്ക്കാന്‍ വൈകിയതോടെ കാർ പാളത്തിനും ഗേറ്റിനും ഇടയിൽ അകപ്പെടുകയായിരുന്നു. കൂട്ടിക്കട റെയില്‍വേ ഗേറ്റില്‍ ഗതാഗത കുരുക്ക് പതിവാണ്. ഗേറ്റ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും കുഴികളില്‍ വീണ് യാത്രക്കാർക്ക് അപകടവും ഗതാഗത തടസവും പതിവായതോടെ നാട്ടുകാർ റെയില്‍വേ അധികൃതരെ പരാതിയുമായി സമീപിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനു പിന്നാലെയാണ് ഗേറ്റ് അടയ്ക്കുന്നതിലുണ്ടായ വീഴ്ച. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.