ദൃഷാനയെ കോമയിലാക്കിയ കാർ കണ്ടെത്തി; പ്രതി ഷജീലിന്‍റെ പേരില്‍ മനപൂർവമല്ലാത്ത നരഹത്യ ചുമത്തി

അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്
ദൃഷാനയെ കോമയിലാക്കിയ കാർ കണ്ടെത്തി; പ്രതി ഷജീലിന്‍റെ പേരില്‍ മനപൂർവമല്ലാത്ത നരഹത്യ ചുമത്തി
Published on: 
Updated on: 

വടകരയില്‍ വാഹനമിടിച്ച് ഒരാളുടെ മരണത്തിനും ഒന്‍പത് വയസുകാരിയെ ഗുരുതരാവസ്ഥയിലുമെത്തിച്ച അപകടത്തിൽ വാഹനത്തെയും പ്രതിയെയും കണ്ടെത്തിയതായി പൊലീസ്. തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബിയാണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മകളുടെ മകള്‍ ദൃഷാന അപകട ശേഷം കോമയിലാണ്.

അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്. പുറമേരി സ്വദേശിയായ ഷജീലാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് കുറ്റകരമല്ലാത്ത നരഹത്യ ചുമത്തി.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചാണ് അപകടം നടന്നത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബേബിയേയും ദൃഷാനയെയും വെള്ളനിറത്തിലുള്ള കാര്‍ ഇടിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.

News Malayalam 24x7
newsmalayalam.com