പാലക്കാട് ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടർമാർ കുറവ്; ആവശ്യം അറിയിച്ചിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു തവണ റിപ്പോർട് നൽകിയിട്ടും പ്രശ്ന പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് അവഗണന തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടർമാർ കുറവ്;  ആവശ്യം അറിയിച്ചിട്ടും  നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
Published on

പാലക്കാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിൽ ആരോഗ്യ വകുപ്പിന് കടുത്ത അനാസ്ഥ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടു തവണ റിപ്പോർട് നൽകിയിട്ടും പ്രശ്ന പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് അവഗണന തുടരുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.


കഴിഞ്ഞ ജനുവരി 28 ന്, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയ ചീഫ് കാർഡിയോളജിസ്റ്റിനെ, പാലക്കാട് തന്നെ നിലനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പാണിത്. കത്തിൽ ഒരു നടപടിയും ഉണ്ടായില്ല.. ഇതോടെ മാർച്ച് 12 ന് ഒരു കത്തുകൂടി അയച്ചു.

പുതിയ കത്തിൽ ചീഫ് കാർഡിയോളജിസ്റ്റിനെയും, ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്തേക്ക് പോയ കൺസൾട്ടന്റിനെയും തിരികെ വേണമെന്നും, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും വിശദീകരിച്ചു. രണ്ടു കത്തും ആരോഗ്യ വകുപ്പ് അവഗണിക്കുകയാണ്. രോഗികളുടെ ദുരിതം തുടരുന്നു.

ഇതിനിടയിൽ കാർഡിയോളജി ഡോക്ടറെ, ആശുപത്രി വികസന സമിതി മുഖാന്തിരം നിയമിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് DM0 ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി വികസന സമിതിയ്ക്ക് ഒരാൾക്ക് കൊടുക്കാവുന്ന ശബള പരിധി 60,000 രൂപ ആണെന്നിരിക്കേ നിർദ്ദേശം അപ്രായോഗികമാണെന്ന് വ്യക്തം.


ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും, നടപടി ഇല്ലാതെ അവഗണന തുടരുകയാണ്.പ്രശ്ന പരിഹാരത്തിനായി എത്ര നാൾ കാത്തിരിക്കണം. ദുരിതം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com