സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസ്

ഹണി റോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമൻ്റുകൾക്കെതിരെയാണ് നടി പൊലീസിൽ പരാതി നൽകിയത്
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസ്
Published on


സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ഹണി റോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമൻ്റുകൾക്കെതിരെയാണ് നടി പൊലീസിൽ പരാതി നൽകിയത്.


കഴിഞ്ഞ ദിവസം നടി ഒരു വ്യക്തി തന്നെ ലൈംഗിക ചുവയോടുകൂടി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക്‌ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മോശം കമൻ്റുകൾ നിറഞ്ഞത്. ഇതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

ഹണിറോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുന്നതായായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ. ഉദ്ഘാടന ചടങ്ങിന് പോകാൻ വിസമ്മതിച്ചതിന് പ്രതികാരം വീട്ടുന്നതായും താൻ പോകുന്ന പരിപാടികളിൽ പിന്തുടർന്ന് എത്തി ഇയാൾ അപമാനിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.

പണത്തിൻ്റെ ധാർഷ്ട്യം കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്നത് കുറ്റകൃത്യമാണെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ഹണി കുറിപ്പിൽ പറയുന്നു. അപമാനിക്കുന്നത് ആരെന്ന് പരാമർശിക്കാതെയാണ് എഫ്ബി പോസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com