സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ അന്വേഷണം

യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം നല്‍കിയ പരാതിയിലാണ് നടപടി
സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ അന്വേഷണം
Published on


സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെതിരെ അന്വേഷണം. മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. മലപ്പുറം ഡിവൈഎസ്പിയോട് അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

ALSO READ : മുസ്ലീം ലീഗുമായി ബന്ധമുള്ള മത പണ്ഡിതന്‍ സ്വര്‍ണം കടത്തി; ആരോപണവുമായി കെ.ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലീം മതവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ജലീലിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. മുസ്ലീം ലീഗുമായി ബന്ധമുള്ള ഒരു മതപണ്ഡിതന്‍ സ്വര്‍ണം കടത്തിയെന്നും ജലീല്‍ വെളിപ്പെടുത്തിയിരുന്നു. ഹജ്ജിനു പോയി മടങ്ങി വരുമ്പോള്‍ പുസ്തകത്തിന്റെ ചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയും ഇത് കസ്റ്റംസ് പിടികൂടുകയും ചെയ്തു. എത്രയോ ആഴ്ചകള്‍ അദ്ദേഹം ജയിലില്‍ കിടന്നു. താന്‍ പറയുന്നത് സത്യമല്ലെന്ന് മുസ്ലീം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ജലീല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

സംഭവത്തിൽ ജലീലിനെതിരെ മുസ്ലീം ലീഗും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ജലീൽ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ലീഗിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം. ഇതിന് പിന്നാലെ നിയമസഭയിലും ജലീൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശം ആവർത്തിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com