

സ്ത്രീത്വത്തെ അപമാനിച്ചതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സിനിമാ നടന്മാർക്കെതിരെ പരാതിക്കാരിയായ യുവതി മുമ്പ് ആരോപണങ്ങൾ ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. താൻ പറയാത്ത കാര്യങ്ങൾ വളച്ചൊടിച്ച് മറ്റൊരു വിധത്തിൽ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചുവെന്നും അത് വഴി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിക്കാരി പറയുന്നത്.