NEWSROOM
വയനാട്ടിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ; കേസെടുത്ത് പൊലീസ്
അമ്മയെ മർദിച്ചതിന് യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തിയിരുന്നു
വയനാട് മുള്ളന്‍കൊല്ലി പാതിരിയില്‍ അമ്മയേയും സഹോദരനെയും മകൻ മര്‍ദിച്ച സംഭവത്തിൽ പുൽപ്പള്ളി പൊലീസ് കേസെടുത്തു. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33)നെതിരെയാണ് കേസടുത്തത്. മകന്‍ അമ്മയെ മര്‍ദിക്കുന്നതും അടിയേറ്റ് അമ്മ നിലത്തു വീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അമ്മയെ മർദിച്ചതിന് യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ രംഗത്തെത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തെത്തിയെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി.