അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ സിബിഐ അറസ്റ്റിൽ

ബെംഗളൂരു കോടതി ഉത്തരവിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്
അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ സിബിഐ അറസ്റ്റിൽ
Published on



കോണ്‍ഗ്രസ് നേതാവും കാര്‍വാര്‍ എംഎല്‍എയുമായ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റിൽ. ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് അറസ്റ്റ്. സിബിഐ ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കോടതി ഉത്തരവിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്. സതീഷിനേയും കേസിലെ മറ്റ് രണ്ട് പ്രതികളേയും ഉടനടി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.


വെള്ളിയാഴ്ച തന്നെ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. ബംഗളൂരുവില്‍ സ്ഥിതിചെയ്യുന്ന ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ഉള്‍പ്പെട്ട മല്ലികാര്‍ജുന ഷിപ്പിംഗ് കോര്‍പ്പറേഷന്‍ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് എംഎല്‍എയെ കാര്‍വാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com