IMPACT | കിഴക്കേക്കോട്ട VLCC സ്കൂൾ ഓഫ് ബ്യൂട്ടിക്കെതിരെ കേസെടുക്കും; ഫോർട്ട്‌ സിഐയോട് റിപ്പോർട്ട് തേടി കമ്മീഷണർ

പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്
IMPACT | കിഴക്കേക്കോട്ട VLCC സ്കൂൾ ഓഫ് ബ്യൂട്ടിക്കെതിരെ കേസെടുക്കും; ഫോർട്ട്‌ സിഐയോട് റിപ്പോർട്ട് തേടി കമ്മീഷണർ
Published on


തിരുവനന്തപുരത്ത് സ്കിൻ കെയർ കോഴ്സിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയവർക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. സംഭവത്തിൽ കേസെടുക്കാൻ ഫോർട്ട്‌ സിഐക്ക് നിർദേശം നൽകി. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് നടപടി.

കിഴക്കേകോട്ട വിഎല്സിസി സ്കൂള് ഓഫ് ബ്യൂട്ടിരെയാണ് കേസെടുക്കുക. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുക്കാത്തത് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം കിഴക്കേകോട്ടയിലെ വിഎല്സിസി സ്കൂള് ഓഫ് ബ്യൂട്ടി സ്ഥാപനത്തിനെതിരെയാണ് പരാതി. ഇന്റർനാഷണൽ അഫിലിയേഷൻ സർട്ടിഫിക്കറ്റ് നൽകാമെന്ന പേരിലാണ് സ്ഥാപനം ലക്ഷങ്ങൾ തട്ടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com