
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുക്കും. ആത്മഹത്യ പ്രേരണാകുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. കണ്ണൂർ ജില്ലാ പൊലീസ് ആണ് ദിവ്യക്കെതിരെ കേസെടുക്കുക. ദിവ്യയെ പ്രതിചേർത്ത് ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് നൽകും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്താനുമാണ് ഇപ്പോൾ പൊലീസിന്‍റെ തീരുമാനം.
യാത്രയയപ്പ് ചടങ്ങിനെത്തുന്നതുവരുമായി നവീൻ ബാബുവിന് ഔദ്യോഗികമായോ, വ്യക്തിപരമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണയ്ക്ക് വഴിവെച്ചത് ദിവ്യയുടെ പ്രസംഗമാണെന്നും, ആത്മഹത്യാ പ്രേരണാക്കുറ്റം ദിവ്യയുടെ പേരിൽ നിലനിൽക്കുമെന്നുമാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഭാരതീയ ന്യായസംഹിത പ്രകാരമാണ് കേസെടുക്കുക.