പട്ടികജാതി ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ; ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി

കളക്ടറുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം. ഈ വർഷം തുടങ്ങിയത് മുതൽ പാർട്ട് ടൈം സ്വീപ്പർമാരുടെ രജിസ്റ്ററിൽ പ്രത്യേകം ഒപ്പിടാൻ നിർദേശിച്ചെന്ന് രഞ്ജിത്തിൻ്റെ ഭാര്യ പരാതിയിൽ പറയുന്നു.
പട്ടികജാതി ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ; ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന്  പരാതി
Published on

ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി. കൺട്രോൾ റൂം ജീവനക്കാരനായ ആലപ്പുഴ വള്ളികുന്നം സ്വദേശി ടി രഞ്ജിത്തിനോട് പാർട്ട് ടൈം സ്വീപ്പർമാരുടെ രജിസ്റ്ററിൽ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇത് ചോദ്യംചെയ്തതോടെ പട്ടികജാതി ജീവനക്കാർക്കുവേണ്ടി മാത്രമായി പ്രത്യേക രജിസ്റ്റർ ഏർപ്പെടുത്തിയെന്നുമാണ് പരാതി.. രഞ്ജിത്തിന്‍റെ പരാതിയിൽ സംസ്ഥാന പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് തേടി 35 ദിവസം പിന്നിട്ടിട്ടും കലക്ടറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com