സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികവ് പുലർത്തി പെണ്‍കുട്ടികള്‍, 93.66% വിജയം

95 ശതമാനം പെൺകുട്ടികളും പരീക്ഷയിൽ വിജയിച്ചു
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികവ് പുലർത്തി പെണ്‍കുട്ടികള്‍, 93.66% വിജയം
Published on

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.06% വർധിച്ചു. 12-ാം ക്ലാസ് പരീക്ഷാ ഫലത്തിന് സമാനമായി പെൺകുട്ടികളാണ് മികവ് പുലർത്തിയത്. ആൺകുട്ടികളെക്കാൾ 2.37 ശതമാനം പോയിന്റുകൾ നേടിയാണ് പെൺകുട്ടികൾ മുന്നിലെത്തിയത്. പരീക്ഷ എഴുതിയ 95 ശതമാനം പെൺകുട്ടികളും വിജയിച്ചു.

26,675 സ്കൂളുകളിലായി 7,837 കേന്ദ്രങ്ങളിലാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ നടത്തിയത്. പരീക്ഷ എഴുതിയ 23,71,939 വിദ്യാർഥികളിൽ 22,21,636 പേർ വിജയിച്ചു. 92.63 ശതമാനം പെൺകുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ് പാസായത്. ട്രാന്‍സ്‌ജെന്‍ഡർ വിഭാഗത്തില്‍ നിന്നും പരീക്ഷ എഴുതിയ 95  ശതമാനം വിദ്യാർഥികളും വിജയിച്ചു. 99.79 ശതമാനം വിജയവുമായി തിരുവനന്തപുരം, വിജയവാഡ മേഖലകളാണ് മുന്നില്‍.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ 88.39 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.41 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 5.94 ശതമാനം പോയിന്റുകൾ നേടി മികവ് പുലർത്തി. പരീക്ഷ എഴുതിയ 91.64 ശതമാനം  പെൺകുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 

cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ വിദ്യാർഥികൾക്ക് 10, പ്ലസ് ടു ഫലങ്ങള്‍ പരിശോധിക്കാം. ഡിജി ലോക്കറിലും ഉമങ് (UMANG) ആപ്പിലും ഇത്തവണ ഫലങ്ങൾ ലഭ്യമാകും. പരീക്ഷാർഥിയുടെ റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്  മാർക്ക് ഷീറ്റുകൾ പരിശോധിക്കാൻ സാധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com