സെലിബ്രിറ്റി മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവം; രഞ്ജിത്ത് ഗോപിനാഥനെ സസ്പെൻഡ്‌ ചെയ്ത് ഫെഫ്ക

ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് ഇന്ന് രാവിലെ കഞ്ചാവുമായി പൊലീസിൻ്റെ പിടിയിലായത്.
സെലിബ്രിറ്റി മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവം; രഞ്ജിത്ത് ഗോപിനാഥനെ സസ്പെൻഡ്‌ ചെയ്ത് ഫെഫ്ക
Published on
Updated on

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ സസ്പെൻഡ്‌ ചെയ്തു. സിനിമ സംഘടനയായ ഫെഫ്കയാണ് ഇയാളെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തുടർന്നാണ് നടപടി.

ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് ഇന്ന് രാവിലെ കഞ്ചാവുമായി പൊലീസിൻ്റെ പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ്മാനാണ് പിടിയിലായ രഞ്ജിത്ത്.

News Malayalam 24x7
newsmalayalam.com