ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവിടരുത്; മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ

സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവിടരുത്; മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ
Published on


പഹൽ​ഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് നിർദേശം.

ദേശീയ സുരക്ഷയുടെ ഭാ​ഗമായി, എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും, വാർത്താ ഏജൻസികളും, സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണം. തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം തുടങ്ങി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ് നടത്തരുത്.

സെൻസിറ്റീവ് വിവരങ്ങളുടെ വെളിപ്പെടുത്തൽ ശത്രുതാപരമായ ഘടകങ്ങളെ സഹായിക്കുകയും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുകയും ചെയ്യും. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾ നിലവിലുള്ള പ്രവർത്തനങ്ങളെയോ നമ്മുടെ സേനയുടെ സുരക്ഷയെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഒരു പൊതു ധാർമ്മിക ഉത്തരവാദിത്തമാണെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശത്തിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com