നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി

പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം
നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി
Published on

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി സര്‍ക്കാര്‍. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന നിലപാടെടുത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി താത്കാലികമായി റദ്ദാക്കിയത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനം വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പദവി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത്. ചക്കിട്ടപാറയില്‍ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം. കഴിഞ്ഞ മാസമാണ് ചക്കിട്ട പാറ ഭരണസമിതി വിവാദ തീരുമാനം കൈക്കൊണ്ടത്.

ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിയിലേക്ക് മാറ്റിയതായി വനംമന്ത്രി എ.കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ നിലപാട് വിവാദമായതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് വനം വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ മാസമാണ് പഞ്ചായത്ത് ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള വിവാദ തീരുമാനം എടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തതിനു പിന്നാലെ നിലപാട് പഞ്ചായത്ത് മയപ്പെടുത്തുകയും ചെയ്തു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com