
ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ഈ വർഷം തന്നെ നടത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എല്ലാവരുമായി ചർച്ച നടത്തിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചിട്ടില്ലെന്നും, ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുമെന്നും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. പുതിയ ചർച്ചകൾ നടത്തി സിബിഎൽ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ സിബിഎൽ റദ്ദാക്കിയത്.