അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്

പ്രതീക്ഷ പോലെ അത്ര മികച്ചതായിരുന്നില്ല ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ അവര്‍ക്ക് ഫിലിപ് സാള്‍ട്ട് (12), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ബെന്‍ ഡക്കറ്റ് (38) - റൂട്ട് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഡക്കറ്റിനെ പുറത്താക്കി റാഷിദ് ഖാനാണ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്.
അടിപതറി ഇംഗ്ലണ്ട്; ചാംപ്യൻസ് ട്രോഫിയിൽ നിന്ന്  പുറത്ത്, അഫ്ഗാനിസ്ഥാൻ്റെ ജയം 8 റൺസിന്
Published on

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ഇംഗ്ലണ്ട് പുറത്ത്. നിർണായക മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട് 8 റൺസിന് തോറ്റു. 325 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 317ന് ഓൾ ഔട്ടാകുകയായിരുന്നു.177 റൺസെടുത്ത ഇബ്രാഹിം സാദ്രാൻ്റെ മിന്നുംപ്രകടനമാണ് അഫ്‌ഗാന് കരുത്തായത്. ഇംഗ്ലണ്ടിനായി നേടിയ ജോറൂട്ടിൻ്റെ സെഞ്ച്വറി പാഴായി.

പ്രതീക്ഷ പോലെ അത്ര മികച്ചതായിരുന്നില്ല ഇംഗ്ലണ്ടിന്റെ തുടക്കം. 30 റണ്‍സിനിടെ അവര്‍ക്ക് ഫിലിപ് സാള്‍ട്ട് (12), ജാമി സ്മിത്ത് (9) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ബെന്‍ ഡക്കറ്റ് (38) - റൂട്ട് സഖ്യം 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഡക്കറ്റിനെ പുറത്താക്കി റാഷിദ് ഖാനാണ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ഹാരി ബ്രൂക്ക് (25), ജോസ് ബട്‌ലര്‍ (38), ലിയാം ലിവിംഗ്‌സ്റ്റണ്‍ (10) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ജോ റൂട്ടും മടങ്ങി.

പിന്നീട് വന്ന ജാമി ഓവര്‍ട്ടോണ്‍ (32) - ജോഫ്ര ആര്‍ച്ചര്‍ (14) സഖ്യം നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും രണ്ട് ഓവറുകള്‍ക്കിടെ പുറത്തേക്ക്.പിന്നീട് അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ് എന്ന സാഹചര്യത്തിലാണ് ആദില്‍ റഷീദ് വീണത്. അതോടെ അഫ്ഗാന് എട്ട് റണ്‍സ് ജയം.

ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ഇംഗ്ലണ്ടിന് 326 റണ്‍സ് വിജയലക്ഷ്യമാണ് നൽകിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ 325 റണ്‍സ് നേടിയത്. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയാണ് അഫ്ഗാന്‍ ഇന്നിങ്സിന് കരുത്തു പകർന്നത്.


സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ രണ്ടു ടീമിനും വിജയം അനിവാര്യമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ആദ്യം ബാറ്റെടുത്തത്. എന്നാല്‍ തുടക്കം പാളി. ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ അഫ്ഗാന് നഷ്ടമായി. ആദ്യ പന്തില്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് വീണു. 15 പന്തില്‍ ആറ് റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം. അഞ്ചാം പന്തില്‍ സെദിഖുല്ല അതല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.നാല് പന്തില്‍ നാല് റണ്‍സായിരുന്നു അതല്‍ നേടിയിരുന്നത്. അപ്പോഴേക്കും സദ്രാന്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയിരുന്നു.

ഹാഷ്മതുള്ള ഷഹീദി (40), അസ്മതുള്ള ഒമര്‍സായ് (41), മുഹമ്മദ് നബി (40) എന്നിവരെ കൂടെക്കൂട്ടി സദ്രാന്‍ അഫ്ഗാനെ വലിയ സ്കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ ആദ്യ പന്തിലാണ് സദ്രാന്റെ റണ്‍വേട്ട അവസാനിച്ചത്. ലിവിങ്സ്റ്റണിന്റെ പന്തില്‍ ആര്‍ച്ചര്‍ ക്യാച്ചെടുത്ത് പുറത്താക്കുമ്പോള്‍, 146 പന്തില്‍ 177 റണ്‍സ് സദ്രാന്‍ അടിച്ചെടുത്തിരുന്നു. 12 ഫോറും ആറ് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. ഓരോ റണ്ണുമായി ഗുല്‍ബദിന്‍ നയീബും റാഷിദ് ഖാനും പുറത്താകാതെ നിന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com