കേരള - തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിർദ്ദേശം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിൽനിന്ന് മാറി താമസിക്കണം
കേരള - തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിർദ്ദേശം
Published on

കേരള - തമിഴ്‌നാട് തീരത്ത് ഈ മാസം 4 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നല്‍കി.

ജാഗ്രത നിർദ്ദേശങ്ങൾ:

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com