സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിൻഹയ്ക്കും ശ്രീറാം വെങ്കിട്ടരാമനും അധിക ചുമതല

ഐടി മിഷൻ ഡയറക്ടറായിരുന്ന ഡോ. വിൻസി ഗോയലിനെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിൻഹയ്ക്കും ശ്രീറാം വെങ്കിട്ടരാമനും അധിക ചുമതല
Published on

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡോ. വീണ എൻ മാധവനെ ഉദ്യോഗസ്ഥ - ഭരണപരിഷ്കാര വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് ജലവിഭവ, കോസ്റ്റൽ ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗത വകുപ്പുകളുടെ അധിക ചുമതല നൽകി. കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറായി കെ. ജീവൻ ബാബു ചുമതലയേൽക്കും.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ആയിരുന്ന കെ. ഗോപാലകൃഷ്ണനെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല ഏല്പിച്ചു. പുതിയ പിആർഡി ഡയറക്ടർ ടി.വി. സുഭാഷിനെ നിയമിക്കും. ലേബർ കമ്മിഷന്‍ തലപ്പത്ത് തിരുവല്ല സബ് കളക്ടർ ആയിരുന്ന സഫ്ന നസറുദ്ദീനായിരിക്കും.

ഐടി മിഷൻ ഡയറക്ടറായിരുന്ന ഡോ. വിൻസി ഗോയലിനെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു. ഡോ. അശ്വതി ശ്രീനിവാസ് എറണാകുളം ഡിസ്ട്രിക്ട് ഡെവലപ്മെൻറ് കമ്മീഷണറാകും. കൊല്ലം സബ് കളക്ടർ ആയിരുന്ന മുകുന്ദ് താക്കൂറിനെ സിവിൽ സപ്ലൈസ് കമ്മിഷണറായി നിയമിച്ചു. അരുൺ എസ് നായരെ എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണറായും തിരൂർ സബ് കളക്ടർ ആയിരുന്ന സച്ചിൻ കുമാർ യാദവിനെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു. തലശ്ശേരി സബ് കലക്ടർ ആയിരുന്ന സന്ദീപ് കുമാറിനെ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ ആക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com