
സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മലപ്പുറം എസ്‌പി എസ്. ശശിധരനെ എറണാകുളം വിജിലൻസ് എസ്‌പിയായി നിയമിച്ചു. ആർ. വിശ്വനാഥാണ് പുതിയ മലപ്പുറം എസ്‌പി. ട്രാൻസ്പോർട്ട് കമ്മീഷണറായി സി.എച്ച്. നാഗരാജു ചുമതലയേല്‍ക്കും. എസ്. ശ്യാം സുന്ദർ ദക്ഷിണ മേഖലാ ഐജിയായും, എ. അക്ബർ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു. പുട്ട വിമലാദിത്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും.
Read more: മലപ്പുറത്ത് പൊലീസിൽ അഴിച്ചുപണി; മലപ്പുറം എസ്‌പി എസ്. ശശിധരനെ ഉൾപ്പെടെ മാറ്റും
തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റെയിഞ്ചിന്റെ അധിക ചുമതല ഏൽപ്പിക്കും. ജെ. ഹിമേന്ദ്രനാഥ് കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായും ചുമതലയേൽക്കും. കെ.വി. സന്തോഷിനെ മലപ്പുറം ക്രൈബ്രാഞ്ച് എസ്‌പിയായി നിയമിച്ചു. കെ.എൽ. ജോൺകുട്ടി തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് - 1 എസ്‌പിയാകും.