രേണുകാ സ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു; കന്നട നടൻ ദർശനെതിരായ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ക്രൂരമായ മര്‍ദനമാണ് രേണുകാസ്വാമി നേരിട്ടെന്നതടക്കുമുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ പറയുന്നു.
രേണുകാ സ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു; കന്നട നടൻ ദർശനെതിരായ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
Published on



രേണുകാ സ്വാമിയെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കന്നട നടന്‍ ദര്‍ശനെതിരെ 200ഓളം തെളിവുകള്‍. ക്രൂരമായ മര്‍ദനമാണ് രേണുകാസ്വാമി നേരിട്ടെന്നതടക്കുമുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ പറയുന്നു.

'ദര്‍ശന്റെ കൂട്ടാളികളുടെയും ആക്രമണത്തില്‍ രേണുകാസ്വാമിയുടെ നെഞ്ചിന്‍ കൂട് തകര്‍ന്നിരുന്നു. ശരീരത്തില്‍ 39 മുറിവുകള്‍ പറ്റിയ പാടുകള്‍ ഉണ്ടായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു,' കുറ്റപത്രത്തില്‍ പറയുന്നു.

വൈദ്യുതി അളക്കുന്ന മെഗ്ഗര്‍ മെഷീന്‍ ഉപയോഗിച്ച് രേണുകാസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷഓക്കടിപ്പിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റു പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചു. ഒപ്പം തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

രേണുകാ സ്വാമി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. രേണുകാസ്വാമി മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍.

കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ 15 പേരെ പൊലീസ്അറസ്റ്റ് ചെയ്തതിരുന്നു. ദര്‍ശന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 9ന് അവസാനിക്കും. രേണുകാസ്വാമി കൊലക്കേസില്‍ ബെംഗളൂരു പോലീസ് പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. 230 ഓളം തെളിവുകള്‍ ഉള്‍പ്പെടുന്ന കുറ്റപത്രത്തില്‍ ദര്‍ശന്റെ വസ്ത്രങ്ങളിലും പവിത്ര ഗൗഡയുടെ പാദരക്ഷകളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com