
ചെക്ക് ഇന്‍ സംവിധാനം തകരാറിലായിയതോടെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായി. ഇതിനെ തുടർന്ന് ഡല്‍ഹി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇൻഡിഗോ എയർലൈൻസിൻ്റെ സംവിധാനങ്ങളിലെ സാങ്കേതിക തകരാർ രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങളെ ബാധിച്ചു.
തകരാർ കാരണം ചെക്ക്-ഇന്നുകൾക്ക് വിമാനത്താവളങ്ങളിൽ വലിയ ക്യൂ രൂപപ്പെട്ടു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് എയർലൈൻ നൽകുന്ന വിശദീകരണം. നിലവിൽ നെറ്റ്‌വർക്കിലുടനീളം ഒരു താൽക്കാലിക തകരാർ നേരിടുന്നതായും ഇത് വെബ്‌സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിച്ചിട്ടുള്ളതായും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൻ്റെ ഫലമായി നടപടികൾക്കായി കൂടുതൽ സമയം ആവശ്യമായി വരുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്നും എന്നാൽ പഴയ സ്ഥിതിയിലെത്തിയില്ലെന്നും എയർലൈൻ വ്യക്തമാക്കി.