
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്. ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരിലാണ് ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ മുതല്‍ പരിശോധന നടത്തിയത്.
സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിൻ്റെ ഇൻ്റലിജൻസ്, എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് വിഭാഗങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. പ്രാഥമികമായ കണക്കനുസരിച്ച് കോടികളുടെ വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.
രജിസ്‌ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച വിവരശേഖരണം നേരത്തെ തന്നെ നടത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പലരും വരുമാനം കുറച്ചുകാണിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി.