
വിമാനത്താവളങ്ങളിൽ നാളെ മുതൽ ഓഗസ്റ്റ് 20 വരെ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുമെന്ന് അറിയിപ്പ്. സ്വാതന്ത്ര്യദിനാചരണത്തെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനകൾക്ക് സമയമെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ പരമാവധി നേരത്തെ എത്തിച്ചേരണമെന്നും അറിയിപ്പിൽ പറയുന്നു.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഭാഗമായാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുവേ തിരക്കേറിയ ഈ കാലയളവിൽ വിമാനത്താവളത്തിൽ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയമെടുത്തേക്കാമെന്നും ആയതിനാൽ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.