ലിറ്റററി മാഗസിൻ രംഗത്ത് പുതുമകള്‍ ആവിഷ്കരിച്ച പത്രാധിപർ; എസ്. ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കലാകൗമുദി, സമകാലിക മലയാളം എന്നിവയുടെ എഡിറ്ററായിരുന്നു
ലിറ്റററി മാഗസിൻ രംഗത്ത് പുതുമകള്‍ ആവിഷ്കരിച്ച പത്രാധിപർ; എസ്. ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച്  മുഖ്യമന്ത്രി
Published on

പ്രമുഖ നിരൂപകനും പത്രാധിപരുമായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ്. ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.



ഇന്ന് വൈകുന്നേരമാണ് എസ്. ജയചന്ദ്രൻ നായർ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് നിര്യാതനായത്. 86 വയസായിരുന്നു. കലാകൗമുദി, സമകാലിക മലയാളം എന്നിവയുടെ എഡിറ്ററായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com